ശ്രീനു എസ്|
Last Modified ഞായര്‍, 11 ഏപ്രില്‍ 2021 (15:05 IST)
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 55കാരി അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ കെ രംഗരാജനാണ് കൊല്ലപ്പെട്ടത്. ഭാര്യ ആര്‍ ജ്യോതിമണിയെ പൊലീസ് അറസ്റ്റുചെയ്തു. ഒരു അപകടത്തില്‍ ചികിത്സയിലായിരുന്ന രംഗരാജന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് ഭാര്യക്കും ബന്ധുവിനുമൊപ്പം കാറില്‍ വരുകയായിരുന്നു. പെരുമനല്ലൂരില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് കാറില്‍ പെട്രോളൊഴിച്ച് രംഗരാജനെ കൊലപ്പെടുത്തുകയായിരുന്നു.
പവര്‍ ലൂം ഉടമയാണ് രംഗരാജന്‍. മൂന്നരക്കോടിയുടെ ഇന്‍ഷുറന്‍സാണ് ഇയാളുടെ പേരില്‍ ഉണ്ടായിരുന്നത്. ബന്ധുവിന്റെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി അന്വേഷണം നടത്തുകയായിരുന്നു.