എട്ടുപതിറ്റാണ്ടത്തെ കാവ്യസപര്യക്കാണ് വിരാമമായത്: മുല്ലപ്പള്ളി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (11:16 IST)
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. എട്ടുപതിറ്റാണ്ടത്തെ കാവ്യസപര്യക്കാണ് വിരാമമായത്.വിശ്വമാനവികതയുടെ സ്നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച ഇതിഹാസമായിരുന്നു അദ്ദേഹം.മൂല്യാധിഷ്ഠിതമായ കാവ്യഭാവനയ്ക്ക് ഉടമ. മലയാള ഭാഷയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് നമ്മെ വിട്ടുപിരിയുന്നത്. കവിത,ചെറുകഥ,നാടകം, വിവര്‍ത്തനം,ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു. അക്കിത്തത്തിന്റെ വേര്‍പാട് മലയാള സാഹിത്യലോകത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :