പത്തനംതിട്ട|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (09:14 IST)
സ്വകാര്യഗ്രൂപ്പ് പത്തനംതിട്ട ചിറ്റാറില്‍ നടത്തിയ മേളയിലുണ്ടായ ആകാശ ഊഞ്ഞാല്‍ അപകടവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനായ ഷെമീര്‍, ഭാര്യ റംല, ഇവരുടെ ജീവനക്കാരായ മുഹമ്മദ് അബ്‌ദു, രമേശ്, പ്രഭു, ദിനേശന്‍ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, രണ്ടാംപ്രതി റഷീദ് ഒളിവിലാണ്.
തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അപകടത്തില്‍ അഞ്ചു വയസ്സുകാരന്‍ മരിക്കുകയും സഹോദരിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏഴാം തിയതി രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.