ഹരിപ്പാട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

ഹരിപ്പാട് കരുവാറ്റയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു.

alappuzha, harippad, accident, death ആലപ്പുഴ, ഹരിപ്പാട്, അപകടം, മരണം
ഹരിപ്പാട്| സജിത്ത്| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (10:29 IST)
ഹരിപ്പാട് കരുവാറ്റയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. തകഴി കുന്നുമ്മേല്‍ സ്വദേശികളായ മുഹമ്മദ് സബിത്, അനസ്, സുജീര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

കൊല്ലം ഭാഗത്തുനിന്ന് വന്ന ബൈക്കും ആലപ്പുഴയില്‍നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ടുപേര്‍ അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയിലുമാണ് മരണപ്പെട്ടത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ആദ്യം ഹരിപ്പാട് ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :