1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Akash thillankeri's car inolved in accident

ആകാശ് തില്ലങ്കേരിയുടെ കാർ അപകടത്തിൽ പെട്ടു. കാറിടിച്ച് നാലു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ആകാശ് തില്ലങ്കേരി
ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാറ് അപകടത്തിൽ പെട്ടു. ഇന്നലെ അർദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയിലിടിച്ച്  4 പേർക്ക് പരിക്ക് പറ്റി. തലയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. ആകാശടക്കം രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.
 
ശുബൈബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെ പറ്റി വിശദമായ പരിശോധന നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
അടുത്ത ലേഖനം
വരൻ ഉക്രൈനിൽ വധു കേരളത്തിൽ, ഗൂഗിൾ മീറ്റിൽ കല്യാണം: സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം