അനുബന്ധ വാര്‍ത്തകള്‍
- ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍
- നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ
- പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ രാജ്യസഭ എം പി ആയേക്കും
- PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !
- രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍
ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്
ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്. പുല്ലു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ ചേക്കേറിയത്. അന്‍വറിന്റേത് രാഷ്ട്രീയ ആത്മഹത്യ ആണെന്നും സിപിഐഎം നേതാവ് എ കെ ബാലന് പറഞ്ഞു. ഈ രാജി നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ മാറ്റം അന്‍വറിന് ഗുണം ഉണ്ടാക്കില്ലെന്നും അന്‍വര്‍ എന്തിനാണ് എല്‍ഡിഎഫ് വിട്ടതെന്നും എകെ ബാലന് ചോദിച്ചു.
ഇതൊന്നും എല്‍ഡിഎഫില്‍ പ്രതിസന്ധി ഉണ്ടാകില്ലെന്നും അന്‍വറിന്റെ പരാതിയില്‍ മൂന്നു കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതെന്ന് അന്‍വര്‍ വ്യക്തമാക്കി. സ്പീക്കര്‍ക്ക് രാജികത്ത് നല്‍കിയശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയത്.