“ചങ്കുറുപ്പുണ്ടോ നേരിന്റെ പക്ഷം ചേരാന്‍? എങ്കില്‍ നിന്നെ ഞങ്ങള്‍ സഖാവെ എന്ന് വിളിക്കാം”; സോഷ്യല്‍മീഡിയയില്‍ ജയന്തനെ തേടിയെത്തിയവര്‍ കണ്ടത് ഇത്; പിന്നെ പൊങ്കാലയ്ക്ക് താമസമുണ്ടായില്ല

ജയന്തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടില്‍ പൊങ്കാല ആക്രമണം

തൃശൂര്‍| Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (16:52 IST)
ചങ്കുറുപ്പുണ്ടോ നേരിന്റെ പക്ഷം ചേരാന്‍? എങ്കില്‍ നിന്നെ ഞങ്ങള്‍ സഖാവെ എന്ന് വിളിക്കാം. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വടക്കാഞ്ചേരി കൌണ്‍സിലര്‍ പി എന്‍ ജയന്തന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോയിലെ വാക്കുകളാണിത്. എന്നാല്‍, ഈ ചിത്രത്തിന് താഴെയും ഇയാള്‍ ഫേസ്‌ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന മിക്ക ചിത്രങ്ങളുടെ താഴെയും ഇപ്പോള്‍ പൊങ്കാലയാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി കൌണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജയന്തന് എതിരെ ഈ ഓഗസ്റ്റിലായിരുന്നു യുവതി പൊലീസില്‍ പരാതി നല്കിയത്.

തൃശൂര്‍ ജില്ലയിലെ അത്താണി സ്വദേശിയായ ജയന്തന്‍ സി പി എം പ്രവര്‍ത്തകനാണ്. തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥിയായ ജയന്തന്‍ ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലാണ് വടക്കാഞ്ചേരി കൌണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പരാതി ആരോപിച്ച യുവതിയും ഭര്‍ത്താവ് മഹേഷും തൃശൂരില്‍ താമസിച്ചിരുന്നത് ജയന്തന്റെ വീടിനു സമീപമായിരുന്നു.

ജയന്തനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്. ജയന്തന്റെ ഫേസ്‌ബുക്ക് പെജിലെ ചിത്രങ്ങള്‍ക്ക് താഴെ ചീത്തവിളികളുടെ പൊങ്കാലയുമാണ്. പക്ഷേ, അമ്പരന്നു പോയ മറ്റൊരു കാര്യം ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ജയന്തന് ഫേസ്‌ബുക്കില്‍ ഫോളോവേഴ്സ് വര്‍ദ്ധിച്ചു വരികയാണ് എന്നതാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :