മുരളീധരന്‍ അയഞ്ഞു; വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

  vattiyoorkkavu , k mohankumar , UDF , congress , യു ഡി എഫ് , കോണ്‍ഗ്രസ് , വട്ടിയൂര്‍ക്കാവ് , മോഹന്‍‌കുമാര്‍
തിരുവനന്തപുരം| മെര്‍ലിന്‍ സാമുവല്‍| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:59 IST)
കോണ്‍ഗ്രസില്‍ കീറാമുട്ടിയായ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിത്വം എതിര്‍ത്ത കെ മുരളീധരനെ നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചത്.


നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ മോഹന്‍കുമാറിനോട് രാജിവയ്‌ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും.

വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പിനെയാണ് മുരളീധരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരും പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം മുറുകിയത്.

തര്‍ക്കം മുറുകിയതോടെ രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരിട്ട് മുരളീധരനുമായി നേരിട്ട് ഇടപെടുകയും തര്‍ക്കം പരിഹരിക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :