ജിഷ്‌ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി

ജിഷ്‌ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി

തൃശൂര്‍| Last Modified തിങ്കള്‍, 16 ജനുവരി 2017 (18:50 IST)
പരീക്ഷ നടക്കുന്നതിനിടയില്‍ ജിഷ്‌ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എ ഡി ജി പി സുധേഷ് കുമാര്‍. പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്‌ണു.

ജിഷ്‌ണുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ നെഹ്‌റു കോളജില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കോളജ് മാനേജ്‌മെന്റിന്റെ പീഡനത്തെക്കുറിച്ചും കോളജില്‍ എത്തുന്ന സംഘം അന്വേഷിക്കും.

അതേസമയം, ജിഷ്‌ണു കോപ്പിയടിച്ചതിന്​ തെളിവില്ലെന്ന്​ നേരത്തെ സാങ്കേതിക സർവകലാശാലയും വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :