പി ആർ ഒയുടെ മുറി, കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ഇ‌ടിമുറി! അധ്യാപകൻ വെളിപ്പെടുത്തി, ഇനി കേസെടുത്തു കൂടേ?

നെഹ്റു കോളേജിലെ ഇടിമുറി സത്യം! അധ്യാപകൻ വെളിപ്പെടുത്തി!

തൃശൂർ| aparna shaji| Last Modified ഞായര്‍, 15 ജനുവരി 2017 (12:56 IST)
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തപ്പോഴാണ് പാമ്പാടി നെഹ്റു കോളെജിൽ നടക്കുന്ന സംഭവങ്ങൾ പുറംലോകം അറിഞ്ഞു തുടങ്ങിയത്. ജിഷ്ണുവിന്റെ ആത്മഹത്യ മാനെജ്‌മെന്റിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റായ നടപടിക‌ൾ മൂലമാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ഇതോടെ പ്രതിഷേധവും പ്രക്ഷോഭങ്ങളും ഉടലെടുത്തു. തുടർന്ന് കോളേജിനെതിരെ നിരവധി പേർ രംഗത്തെത്തി.

നെഹ്റു കോളേജിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ അധ്യാപകൻ രംഗത്ത്. സഞ്ജിത്ത് വിശ്വനാഥന്റെ മുറി ഇടി മുറി തന്നെയെന്ന് നെഹ്റുവിലെ മുൻ അധ്യാപകൻ സ്ഞ്ജു പ്രസാദ് റിപ്പോർട്ടറോട് പറഞ്ഞു. മുറിയിൽ നിന്നും തല്ല് കൊണ്ട് വിദ്യാർത്ഥികൾ പുറത്ത് വരുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് സഞ്ജു വ്യക്തമാക്കി.

ബോർഡ് വച്ചില്ലെങ്കിലും പി ആർ ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറി ഇടിമുറി തന്നെയാണ് സഞ്ജു പറയുന്നു. തല്ലുന്നത് നേരിൽ കണ്ടിട്ടില്ല
പക്ഷെ തല്ല് കൊണ്ട് കുട്ടികൾ ഈ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി. . മറ്റ് ജോലി ലഭിച്ച് പോകേണ്ടി വരുന്ന അധ്യാപകർക്ക് ഭീമമായ തുക ഫൈൻ ഒടുക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ ലഭിക്കുള്ളൂ എന്ന അവസ്ഥയാണ് അവിടെ. സഞ്ജു പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :