തന്റെ ഫോണ്‍ കോളുകളും ഇ മെയിലുകളും ചോര്‍ത്തിയതായി ജേക്കബ് തോമസ്; ഡിജിപിയ്ക്ക് പരാതി നല്‍കി

തനിക്ക് വരുന്ന ഫോണ്‍ കോളുകളും ഇമെയിലുകളും ചോര്‍ത്തുന്നുവെന്ന പരാതിയുമായി ജേക്കബ് തോമസ്

kochi, jacob thomas, DGP, loknath behera കൊച്ചി, ജേക്കബ് തോമസ്, ഡിജിപി, ലോക്‌നാഥ് ബെഹ്‌റ
കൊച്ചി| സജിത്ത്| Last Updated: ശനി, 22 ഒക്‌ടോബര്‍ 2016 (11:18 IST)
തന്റെ ഔദ്യോഗിക ഫോണും ഇ മെയിലും ചോര്‍ത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. ഇ മെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും അദ്ദേഹം പരാതിയില്‍ പറയുന്നു. പ്രത്യേക ദൂതന്‍ വഴി ഇന്നലെ രാത്രിയാണ് അദ്ദേഹം പരാതി നല്‍കിയത്.

ഇമെയില്‍ ഹാക്ക് ചെയ്യുന്നതും ഫോണ്‍ ചോര്‍ത്തുന്നതും തന്റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണ്. നിലവിലെ സാഹചര്യത്തില്‍ ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുളള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുളള അനുമതിയുണ്ട്. ഈ അനുമതി പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :