തിരുവനന്തപുരത്ത് ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവം: നഷ്ടപരിഹാരമായി അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കും

ananthu
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 മാര്‍ച്ച് 2024 (20:23 IST)
ananthu
തിരുവനന്തപുരത്ത് ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കും. മരിച്ച അനന്തുവിന്റെ കുടുംബത്തെ നേരില്‍ക്കണ്ടാണ് കമ്പനി അധികൃതര്‍ സഹായസന്നദ്ധത അറിയിച്ചത്. വിഴിഞ്ഞം തുറമുഖനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുപോയ കല്ല് ലോറിയില്‍നിന്ന് തെറിച്ചുവീണാണ് 26 കാരനായ അനന്തു മരിച്ചത്.

അനന്തുവിന്റെ മുഖത്തായിരുന്നു കല്ല് വീണത്്. പിന്നാലെ നിയന്ത്രണം വിട്ട് ബൈക്ക് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പിക്കേറ്റ അനന്തുവിലെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :