മനുഷ്യരിൽ കൊലയാളികൾ ഉണ്ടെന്ന് കരുതി മനുഷ്യവംശത്തെ മുഴുവൻ കൊന്നൊടുക്കുമോ? തെരുവുനായക്കളെ കൊല്ലുന്നതിനെതിരെ മൃദുല മുരളി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (13:09 IST)
സംസ്ഥാനത്തെ തെരുവ് നായ ആക്രമണം ദിനംപ്രതി കുതിച്ചുയരുന്നതിൻ്റെ ഭീതിയിലാണ് ജനങ്ങൾ. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ സംസ്ഥാനം സുപ്രീം കോടതിയുടെ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മൃദുല മുരളി.

നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണം എന്ന ഹാഷ്ടാഗോടെയാണ് നടിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് താരത്തിൻ്റെ പ്രതികരണം. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും കൊലപാതകികളും മനുഷ്യന്മാരുടെ കൂട്ടത്തിലുണ്ട്. അതിൻ്റെ പരിഹാരം മനുഷ്യന്മാരെയൊന്നാകെ കൊന്നൊടുക്കുകയാണോ? അങ്ങനെയാണോ കാര്യങ്ങൾ പ്രവർത്തിക്കുന്നത്? എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ മൃദുല പറയുന്നു.

എന്നാൽ താങ്കൾക്ക് ഇവയെ ദത്തെടുത്തൂടെ എന്ന ചോദ്യത്തിന്
വിഡ്ഢിത്തം പറയാതിരിക്കൂ എന്നാണ് മൃദുലയുടെ പ്രതികരണം. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെയാണ് താന്‍ ശബ്ദം ഉയര്‍ത്തുന്നതെന്നും കൂടുതൽ മൃഗകൂടുകൾ സ്ഥാപിക്കണമെന്നും മൃദുല പറയുന്നു. റോഡിലൂടെ നടക്കുന്നവർക്കാണ് ഇതിൻ്റെ ബുദ്ധുമുട്ടെന്ന് പറയുന്ന ഒരു കമൻ്റിന് ഞാനും നടക്കുന്ന റോഡിലൂടെ തന്നെയാ മാഷേ നിങ്ങളും നടക്കുന്നത്. തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മാത്രമേ താൻ പറയുന്നുള്ളുവെന്ന് താരം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :