അച്ഛൻ്റെ മരണത്തെ തുടർന്ന് പഠനം നിർത്തി, 60 വർഷങ്ങൾക്ക് ശേഷം തുല്യതാ പരീക്ഷയെഴുതി നടി ലീന

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (20:05 IST)
മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ കലാകാരിയാണ് നടി ലീന. പതിമൂന്നാം വയസിൽ അച്ഛൻ്റെ മരണത്തെ തുടർന്ന് പത്തനം നിർത്തിയ ലീന നീണ്ട 60 വർഷങ്ങൾക്ക് ശേഷം തതുല്യ പരീക്ഷയെഴുതി കേരളത്തിന് വലിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് പ്രാദേശിക നേതാവായിരുന്ന ലീനയുടെ അച്ഛൻ പകർച്ചവ്യാധി ബാധിച്ചായിരുന്നു മരണപ്പെട്ടത്. അച്ഛൻ്റെ മരണത്തോടെ ലീന കുടുംബത്തിൻ്റെ അവസാന അത്താണിയായി മാറുകയായിരുന്നു. ജീവിക്കാനായി പഠനം ഉപേക്ഷിച്ച ലീന പിന്നീട് നാടകരംഗത്തിലേക്ക് കടക്കുകയായിരുന്നു. നാടകരംഗത്ത് തന്നെയുള്ള കെ എൽ ആൻ്റണിയായിരുന്നു ലീനയുടെ ഭർത്താവ്.

നാടകവും സിനിമയുമെല്ലാമായി പിന്നീട് ലീന തിരക്കിലായി. രണ്ട് മക്കളും കൂടെ പിറന്നതോടെ അഭിനയജീവിതവും കുടുംബവും കൊണ്ടുപോകാനുള്ള പരക്കംപാച്ചിലിൽ ലീന പഠനത്തെ പറ്റി ചിന്തിച്ചതേയില്ല. ഒടുവിൽ ഭർത്താവിൻ്റെ മരണം സൃഷ്ടിച്ച ശൂന്യതയിലാണ് 73കാരിയായ ലീന വീണ്ടും പഠനത്തിലേക്ക് തിരിച്ചെത്തിയത്. മകനും എഴുത്തുകാരനുമായ ലാസർ ഷൈൻ്റെ ഭാര്യ മായകൃഷ്ണനോടാണ് ലീന ആദ്യം പഠനത്തെ പറ്റി പറഞ്ഞത്.

അങ്ങനെ സാക്ഷരതാ യജ്ഞത്തീൻ്റെ കാലത്ത് പലരെയും പഠിപ്പിക്കാൻ മുന്നിൽ നിന്ന ലീന വീണ്ടും വിദ്യാർഥിയായി. കൊറോണ വന്നതോടെ ഓൺലൈനിൽ പഠനം തുടരുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :