കൈയേറ്റം അവസാനിക്കില്ല; സബ്കളക്ടര്‍ ശ്രീറാമിനെ സ്ഥലംമാറ്റി - നാല്​ വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍​

സബ്കളക്ടര്‍ ശ്രീറാമിനെ സ്ഥലംമാറ്റി

 Sreeram venkitaraman , Munnar's issues , CPM , Pinarayi vijyan , ദേവികുളം , ശ്രീരാം വെങ്കിട്ടരാമന്‍ , മന്ത്രിസഭാ യോഗം , സിപിഎം , മുഖ്യമന്ത്രി , പിണറായി വിജയന്‍ , മൂന്നാർ കൈയേറ്റം
കൊച്ചി| jibin| Last Modified ബുധന്‍, 5 ജൂലൈ 2017 (14:09 IST)
കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത മൂന്നാർ ദേവികുളം സബ്​കലക്​ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എം​ബ്​ളോയ്​മ​​ന്റ്​ ആൻറ്​ ട്രെയിനിങ്​ ഡയറക്​ടറായാണ്​ പുതിയ നിയമനം. മാനന്തവാടി സബ്കളക്ടറെ ദേവികുളം
സബ്​കലക്​ടറായി നിയമിച്ചു.

ഇന്ന്​ ചേർന്ന മന്ത്രിസഭാ യോഗമാണ്​ ശ്രീറാമിനെ സ്ഥലം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. നാല്​ വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നാണ് സര്‍ക്കാര്‍​ വിശദീകരണം.

മൂന്നാർ കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാൻ സിപിഎം ജില്ലാ നേതൃത്വത്തിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഇടതുനേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുകയും ചെയ്തിരുന്നു.

കൈയേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാമിനെതിരെ രാഷ്ട്രീയ കക്ഷികൾക്കിടെ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനമെടുത്തതെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :