തിരുവനന്തപുരം/കൊച്ചി|
jibin|
Last Modified ഞായര്‍, 2 ജൂലൈ 2017 (14:49 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ മൗനം തുടരുന്ന താരസംഘടനയായ അമ്മയ്ക്കെതിരെ മുന്‍ മന്ത്രിയും നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത്.
അമ്മ പ്രസിഡന്റും എംപിയുമായി ഇന്നസെന്റിന് എഴുതിയ കത്തിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍
താരസംഘടന മൗനം പാലിച്ചു. വിഷയത്തില്‍ ഗൗരവപരാമയ ഒരു ഇടപെടലും നടത്താന്‍ സാധിച്ചിട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കുന്നതായിരിക്കും ഇതിലും നല്ലതെന്നും പതിമൂന്ന് പേജുള്ള കത്തില്‍ ഗണേഷ് പറയുന്നു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയും കേസില്‍ ദിലീപിന്റെ പേരില്‍ ചര്‍ച്ചകള്‍ സജീവമായപ്പോഴും വിഷയത്തില്‍ പ്രതികരിക്കണമെന്ന് ഇന്നസെന്റിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞതാണ്. വേണ്ടത് ചെയ്യാമെന്ന് പറഞ്ഞുവെങ്കിലും ഒരു അനക്കവുമുണ്ടായില്ലെന്നും ഗണേഷ് ആരോപിക്കുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് യോഗം ചേരുകയും ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന എഴുതിക്കുന്നതു പോലെ ഒരു കുറിപ്പ് തയ്യാറാക്കുക മാത്രമാണ് അമ്മ ചെയ്തത്. രഹസ്യയോഗത്തിലും നടപടിയെ ഒതുക്കുകയാണ് ഇന്നസെന്റ് ചെയ്തത്. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ആരും ഓര്‍ത്തില്ലെന്നും ഗണേഷിന്റെ കത്തില്‍ പറയുന്നു.
ഒപ്പമുള്ളവരെ സംരക്ഷിക്കാൻ കഴിയാത്ത സംഘടന അപ്രസക്തമാണ്. സംഘടനയിലെ ഒരംഗം ആക്രമിക്കപ്പെടുമ്പോള്‍
സത്യത്തിനു വേണ്ടി ശബദ്മുയർത്താൻ അമ്മയ്ക്കു കഴിഞ്ഞില്ല. ഇത്തരമൊരു സംഘടന സിനിമയ്ക്കു നാണക്കേടാണെന്നും
ഗണേഷ് കത്തിൽ പറയുന്നു.
അതേസമയം, കത്ത് നേരത്തെ നല്‍കിയതാണെന്ന് ഗണേഷ് പറയുന്നുണ്ട്. കൊച്ചിയില്‍ അമ്മ മീറ്റിംഗ് കൂടുന്നതിന് മുമ്പാണ് താന്‍ തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കത്തിലുടെ നീളം ഇന്നസെന്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനായി വാദിക്കുകയും മാധ്യപ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്ത അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ഇപ്പോള്‍ കത്ത് നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.