ദിലീപിനായി പൊട്ടിത്തെറിച്ചത് എന്തിന് ?; ഒടുവില്‍ മുകേഷ് അക്കാര്യം തുറന്നു പറഞ്ഞു

ദിലീപിനായി പൊട്ടിത്തെറിച്ചത് എന്തിന് ?; വെളിപ്പെടുത്തലുമായി മുകേഷ്

   Amma meeting , Amma , mukesh , Dileep , Kavya madhavan , Suni , police , arrest , ganesh kumar , മുകേഷ് , യുവനടി , യുവനടി ആക്രമിക്കപ്പെട്ടു , ഗണേഷ് കുമാര്‍ , ദിലീപ് , കാവ്യ മാധവന്‍ , താരസംഘടന , അമ്മ
കോട്ടയം| jibin| Last Modified ഞായര്‍, 2 ജൂലൈ 2017 (14:08 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി നടനും എംഎൽഎയുമായ മുകേഷ് രംഗത്ത്.

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തിൽ താൻ തുടക്കക്കാരനാണ്. തെറ്റുകൾ സംഭവിക്കാം. വിമർശനങ്ങളെ ഉൾക്കൊള്ളുന്നു. നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നുവെന്നും മുകേഷ് പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഒന്നും പ്രതികരിക്കാനില്ല. യുവനടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നു മുകേഷ് കോട്ടയത്തു പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. സംഘടനയിലെ അംഗങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഉൾപ്പെടെയുള്ളവർ മാധ്യമപ്രവർത്തകരോട് കയർത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :