ദിലീപിന് സിനിമയിലും തിരിച്ചടി; രാമലീലയുടെ റിലീസിംഗ് മാറ്റിവെച്ചു - കാരണങ്ങള്‍ നിരത്തി നിര്‍മ്മാതാവ്

ദിലീപിന് സിനിമയില്‍ നിന്നും തിരിച്ചടി; രാമലീലയുടെ റിലീസിംഗ് മാറ്റിവെച്ചു

കൊച്ചി| jibin| Last Updated: ഞായര്‍, 2 ജൂലൈ 2017 (12:35 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട കെസ് അന്വേഷണം ദിലീപിലേക്ക് നീണ്ട സാഹചര്യത്തില്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയുടെ റിലീസിംഗ് മാറ്റിവെച്ചു.

അടുത്ത വെള്ളിയാഴ്‌ചയായിരുന്നു തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് റിലീസിംഗ് തിയതി മാറ്റിവെച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും വ്യക്തമാക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞാൽ ഉടൻ ചിത്രം പുറത്തിറങ്ങുമെന്നും 14ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും നിര്‍മ്മാതാവ് പറഞ്ഞു.

അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രയാഗ മാർട്ടിനാണ്​ ചിത്രത്തിൽ നായികയായി എത്തുന്നത്​. രാമനുണ്ണിയെന്ന രാഷ്​​ട്രീയക്കാര​​​​​െൻറ വേഷത്തിലാണ്​
ദിലീപ്​ എത്തുന്നത്​.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും പൊതു സമൂഹത്തില്‍ നിന്ന് അദ്ദേഹത്തിനോടുള്ള എതിര്‍പ്പ് ശക്തമായതിനാലുമാണ് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ പുറത്തിറങ്ങിയ ‘ജോര്‍ജേട്ടന്‍‌സ് പൂരം’ തിയേറ്ററില്‍ വന്‍ പരാജയമായതും രാമലീലയുടെ അണിയറ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :