പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ സിദ്ദീഖ് രംഗത്ത്

പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ സിദ്ദീഖ് രംഗത്ത്

 siddique , Actress kidnapped , police , Amma , arrest , pulsur suni , suni , Dileep , kavya madhavan , സിദ്ദീഖ് ,യുവനടി , നാദിര്‍ഷ , പൊലീസ് , ചാനല്‍ വാര്‍ത്ത
കൊച്ചി| jibin| Last Modified വ്യാഴം, 6 ജൂലൈ 2017 (20:48 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ സിദ്ദീഖ്. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണ്. ചാനല്‍ വാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ചോദ്യം ചെയ്‌തോ എന്നറിയുന്നതിനായി നിരവധി പേര്‍ വിളിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തില്‍ നിന്ന് തനിക്കൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.

കഴിഞ്ഞ മാസം 28ന് ദിലീപിനെയും നാദിര്‍ഷയെയും ആലുവാ പൊലീസ് ക്ലബ്ബില്‍ 13 മണിക്കൂറോളം ചോദ്യം ചെയ്തപ്പോള്‍ സിദ്ദീഖ് നാദിര്‍ഷയുടെ സഹോദരന്‍ സമദിനൊപ്പം ഇവിടെ എത്തിയിരുന്നു. എന്നാല്‍, ദിലീപിനെ കാണാന്‍ അദ്ദേഹത്തെ പൊലീസ് അനുവദിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :