മക്കളുടെ മുന്നില്‍‌വച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി - പ്രതികള്‍ പ്രാ​യ​പൂ​ർ​ത്തിയാകാത്തവര്‍

മക്കളുടെ മുന്നില്‍‌വച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Gang rape , rape case , police , rape , women , Visakhapatnam , police , arrest , യുവതി , വീട്ടമ്മ , പീഡനവിവരം , പൊ​ലീ​സ് , ഭര്‍ത്താവ് , മാ​നa​ഭം​ഗ​പ്പെ​ടുത്തി , കൂട്ടമാനഭംഗം , അറസ്‌റ്റ് , യുവതി
വിശാഖപട്ടണം| jibin| Last Updated: വ്യാഴം, 6 ജൂലൈ 2017 (19:39 IST)
കുട്ടികളുടെ മുന്നില്‍ വെച്ച് വീട്ടമ്മയായ യുവതിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ആ​ന്ധ്രാ​പ്ര​ദേ​ശിലെ വി​ശാ​ഖ​പ​ട്ട​ണത്തിനടുത്തുള്ള ഗാ​ജു​വാ​ക്ക​യി​ലാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തിയാകാത്തവരാണ് 35കാരിയായ യുവതിയെ ക്രൂ​ര​പീ​ഡ​നത്തിന് വിധേയമാക്കിയത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘം യു​വ​തി​യെ മര്‍ദ്ദിച്ചു. അവശയായ യുവതിയെ സംഘത്തിലെ രണ്ടു പേര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തുകയായിരുന്നു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ തിരിച്ചടിയുണ്ടാകുമെന്നും സംഘം വീട്ടമ്മയോട് പറഞ്ഞു. സംഭവസമയം മൂന്ന് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മുന്നില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :