ആലുവ/കൊച്ചി|
jibin|
Last Updated:
വ്യാഴം, 6 ജൂലൈ 2017 (19:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നിർമ്മാതാവ് ആന്റോ ജോസഫിൻറെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ആന്റോ ജോസഫ് ബന്ധപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് ആന്റോ ജോസഫിൽ നിന്നും പൊലീസ് ചോദിച്ചറിഞ്ഞതെന്നാണ് വിവരം.
പള്‍സര്‍ സുനി രക്ഷപെട്ടതില്‍ ആന്റോ ജോസഫിന് പങ്കില്ലെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് ആന്റോ ജോസഫിനോട് പൊലീസ് ചോദിച്ചത്.
പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് സുനിയെ ഫോണില്‍ ബന്ധപ്പെട്ടത്. അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും പിടി തോമസ് പറഞ്ഞിരുന്നു. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.