അനുബന്ധ വാര്‍ത്തകള്‍
- കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
- ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
- എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്പെന്‍ഡ് ചെയ്ത് ബിജെപി
- ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
- പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്സ്
'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ ഹൈക്കോടതി. ഹര്‍ജി പരിഗണിക്കവെ ദിലീപിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സാധിക്കുകയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചു.
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിനു സിബിഐ അനിവാര്യമാണെന്ന് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു. 'നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു' എന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ദിലീപിനോടു പറഞ്ഞു. കേസിന്റെ നടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കമാണോ ദിലീപ് നടത്തുന്നതെന്ന് പരാതിക്കാരിക്കും സംശയമുണ്ട്.
2017 ലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. എട്ടാം പ്രതിയാണ് ദിലീപ്.