ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

Veena George
Veena George
രേണുക വേണു| Last Modified ചൊവ്വ, 1 ഏപ്രില്‍ 2025 (19:45 IST)

ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. ആശമാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് നഡ്ഡ അറിയിച്ചതായി വീണാ ജോര്‍ജ് പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

' ആശമാരുടെ പൊതുവായ പ്രശ്‌നങ്ങള്‍ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥനകള്‍ അദ്ദേഹത്തെ അറിയിച്ചു. ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതും ആശമാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതും അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിച്ചു,' വീണാ ജോര്‍ജ് പറഞ്ഞു.

മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു. എന്നാല്‍ അന്ന് കൂടിക്കാഴ്ച നടന്നില്ല. മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാലാണ് കൂടിക്കാഴ്ച നടക്കാതിരുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസ് അന്ന് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :