സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 ഏപ്രില്‍ 2025 (19:50 IST)
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി മല്ലശ്ശേരി സ്വദേശി അബു ഫായിസ്, ആലുവ സ്വദേശി സിദ്ദിഖ് എന്നിവരാണ് മരിച്ചത്. ആലുവയില്‍നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍ ഉള്ളവരാണ് ഇവര്‍ രണ്ടുപേരും. കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴിക്കില്‍ പെടുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബന്ധുക്കളാണ് രണ്ടുപേരും.