1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actress Attacked Case Dileep R Sreelekha

Actress Attacked Case: നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്‌തേക്കും

Actress Attacked Case Dileep R Sreelekha Actress Attacked Case: നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്‌തേക്കും
Actress Attacked Case: നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ദിലീപിനെ പിന്തുണച്ച് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. 
 
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പൊലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ആര്‍.ശ്രീലേഖ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്‍.ശ്രീലേഖ.
 
അടുത്ത ലേഖനം
World Population Day: ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്ര?