aparna|
Last Modified ശനി, 6 ജനുവരി 2018 (10:12 IST)
പീഡനക്കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടിയുടെ പേര് വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോഴിതാ, സമാനമായ സംഭവത്തിൽ
രണ്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതിനാണ് യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദയ അശ്വതി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള ലൈവിലാണ് രണ്ട് യുവതികള്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ഈ യുവതികളുടെ ലൈവ് കണ്ടത് പതിനായിരത്തിലധം ആളുകളാണ്.
വീഡിയോ വിവാദമായതോടെ ഇത് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചിരുന്നു. എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം മധു തുപ്രത്ത് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നടന്‍ അജു വര്‍ഗീസ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പറഞ്ഞതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പേര് വെളിപ്പെടുത്തിയത്. വിവാദമായതോടെ അജു പേര് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.
നടിയുടെ പേര് പരാമര്‍ശിക്കുന്ന വാര്‍ത്താക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്ക് വെച്ച് റിമ കല്ലിങ്കലും വിവാദത്തിലായിരുന്നു. പിന്നീട് റിമ പേര് നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ റിമയ്ക്കെതിരെ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതും സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.