kozhikkode|
AISWARYA|
Last Modified വെള്ളി, 5 ജനുവരി 2018 (11:47 IST)
കോഴിക്കോട് പട്ടാപ്പല്‍ യുവാവ് യുവതിയുടെ മാല പൊട്ടിച്ചോടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പരമാവധി ഷെയര്‍ ചെയ്തു. കള്ളന്‍ ബസ് സ്റ്റോപ്പില്‍ നിന്നും മാലപൊട്ടിയ്ക്കുന്നതും ഓടുന്നതും സ്ത്രീപുറകേ ഓടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ ഇതൊന്നുമായിരുന്നില്ല സത്യം. മോഷ്ടാവ് ഫേസ്ബുക്കിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്. സംഭവം ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണമായിരുന്നു.അഭിനയിക്കുന്നത് മീര വാസുദേവും രാജീവ് രാജനും. ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ മോഷണമെന്ന പേരില സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.