AISWARYA|
Last Modified ശനി, 6 ജനുവരി 2018 (07:59 IST)
മുത്തലാഖ് സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി. ഒരു മതതത്തിന്റെ നിയമം മാത്രം മാറ്റിയത് തെറ്റെന്നും അഭിപ്രായ സമന്വയത്തോടെയാണ് നിയമം കൊണ്ടു വരേണ്ടതെന്നും കോടിയേരി പറഞ്ഞു. മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു .
ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കുന്ന ഈ നിയമം അവരെ തന്നെ ബാധിക്കുമെന്നാണ് ഈ സംഘടനയുടെ വാദം.
അതേസമയം രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു മുസ്ലീം സംഘടനകള്‍.