നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡി‌വൈഎസ്‌പി ബൈജു പൗലോസിന്റെ പക്കൽ, ദുരുപയോഗത്തിന് സാധ്യതയെന്ന് ദിലീപ്

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജനുവരി 2022 (14:45 IST)
നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കോടതിക്കു കൈമാറണമെന്ന ആവശ്യവുമായി ദിലീപ്. ഈ ആവശ്യമുന്നയിച്ചു വിചാരണ കോടതിയിൽ ദിലീപ് ഹർജി നൽകി. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തിയ ദിവസമാണു വിചാരണ കോടതിലെ നീക്കം. അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു. അതുവരെ അറസ്റ്റ് പാടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :