ചുരുളിയിൽ അശ്ലീലമില്ല: സംഭാഷണങ്ങൾ കഥാപാത്രങ്ങൾക്ക് ചേർന്നതെന്ന് പോലീസ് സമിതി

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജനുവരി 2022 (14:03 IST)
ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിൽ അശ്ലീലമില്ലെന്ന് പോലീസ്. ഹൈക്കോടതി നിർദേശപ്രകാരം ചിത്രം കണ്ട പോലീസ് സംഘമാണ് ഈ വിലയിരുത്തൽ നടത്തിയത്.

ഹൈക്കോടതി നിർദേശപ്രകാരം ചുരുളിയിൽ നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കാൻ എഡി‌ജിപി കെ പദ്‌മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥ്,സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേർത്തുവേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുണ്ടാവുക. ചുരുളിയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്ന് ചൂണ്ടികാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :