ചലച്ചിത്രനടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ചലച്ചിത്രനടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (09:59 IST)
ചലച്ചിത്രനടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.

നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ജഗന്നാഥ വര്‍മ്മ 577 സിനികമളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കഥകളി കലാകാരന്‍ കൂടിയാണ്.

പൊലീസ് ഓഫീസര്‍ ആയി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എസ് പിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. മകൻ മനുവർമ സിനിമാ നടനാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി മരുമകനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :