rahul balan|
Last Updated:
വ്യാഴം, 18 ഫെബ്രുവരി 2016 (12:13 IST)
നിവിന്‍ പോളിയുടെ ആക്ഷന്‍ഹീറോ ബിജുവെനെതിരെ സോഷ്യല്‍ മീഡിയയില്‍ മനപ്പൂര്‍വം കരുനീക്കങ്ങള്‍ നടത്തുന്നതായി വിമര്‍ശനം. നിവിന്‍ പോളി തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ മനപ്പൂര്‍വമായി ഹെയ്റ്റ് ക്യാംപെയ്‌നുകള്‍ നടത്തിയെന്നും എന്നാല്‍, ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞ് സിനിമയ്ക്ക് കയറുന്നുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍പോളി ഈ ആക്ഷേപം ഉന്നയിച്ചത്.
സിനിമ പുറത്തിറങ്ങി രണ്ടാം ദിവസം മുതല്‍ ഇത്തരത്തിലുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ കണ്ട് തുടങ്ങിയിരുന്നു. എന്നാല്‍, ജനങ്ങള്‍ സത്യം എന്താണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. പ്രേമം പോലൊരു പോപ്പുലര്‍ സിനിമയ്ക്ക് പിന്നാലെ പുറത്തിറങ്ങുന്ന ഒന്നില്‍ ജനങ്ങള്‍ വാനോളം പ്രതീക്ഷ വെയ്ക്കുന്നതില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും നിവിന്‍ പറയുന്നു.
മനപ്പൂര്‍വമാണ് ചിത്രത്തിനെതിരെ റിപ്പൊര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് കമന്റുകളുടെ എല്ലാം ഉറവിടം ഒന്നാണെന്ന് അന്വേഷണത്തില്‍ മനസിലായി. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാ അക്കൌണ്ടുകളും ഫെയ്ക്ക് ഐഡികള്‍ ആയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ചിത്രത്തിന്റെ മുന്നോട്ട്പോക്കിന് തടസം സൃഷ്ട്ടിച്ചിട്ടില്ലെന്നും നിവിന്‍ പറഞ്ഞു.