Last Modified വെള്ളി, 12 ഫെബ്രുവരി 2016 (20:15 IST)
ധനുഷ് നായകനാകുന്ന ‘കൊടി’ എന്ന ചിത്രത്തില്‍ പ്രേമം ഫെയിം
മഡോണ സെബാസ്റ്റിയന്‍ നായികയാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ടിനെപ്പറ്റി കേട്ടിട്ടുപോലുമില്ലെന്നാണ് മഡോണ പറയുന്നത്.
ശ്യാമിലിയാണ് ഈ പ്രൊജക്റ്റില്‍ നായികയാക്കാനിരുന്നത്. ശ്യാമിലി പിന്‍മാറിയതിനെ തുടര്‍ന്ന് മഡോണയെ കൊടിയിലേക്ക് കരാര്‍ ചെയ്തെന്നായിരുന്നു വാര്‍ത്ത.
“എന്‍റെ അടുത്ത തമിഴ് ചിത്രം കരാറായോ എന്നാണ് ഫ്രണ്ട്സ് ഒക്കെ ചോദിക്കുന്നത്. അങ്ങനെയൊരു പ്രൊജക്ടിനെപ്പറ്റി അറിയില്ലെന്നുമാത്രമേ എനിക്ക് പറയാനുള്ളൂ” - മഡോണ വ്യക്തമാക്കി.
ഇപ്പോള്‍ ദിലീപിന്‍റെ നായികയായി സിദ്ദിക്ക്-ലാല്‍ ചിത്രം കിംഗ് ലയറില്‍ അഭിനയിച്ചുവരികയാണ് മഡോണ. തമിഴില്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച ‘കാതലും കടന്നുപോകും’ എന്ന ചിത്രം ഉടന്‍ റിലീസാകും.
ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘കൊടി’യില്‍ ഇരട്ടവേഷങ്ങളിലാണ് ധനുഷ് അഭിനയിക്കുന്നത്. തൃഷയാണ് ഒരു നായിക.