കെട്ടിടത്തിൻ്റെ മുകളിൽ നിന്ന താഴേ വീണ യുവാവിന് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 9 ജൂലൈ 2024 (18:33 IST)
എറണാകുളം :
പെരുമ്പാവൂരിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കുവീണ് മരിച്ചു. മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്.

29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ് മരിച്ച ജോൺസൺ .
സിവിൽ സ്റ്റേഷന് സമീപമുള്ള മേഘ ആർക്കേഡിന്റെ മൂന്നാംനിലയിൽ നിന്നാണ് വീണത്.


വരാന്തയിലെ കൈവരിയിൽ ഇരുന്നപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :