ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി; ദിവസേനെ 90,000 പേര്‍ക്ക് ദര്‍ശനം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (15:10 IST)
ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാനാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ദര്‍ശന സമയം ഒരു മണികൂര്‍ കൂടി വര്‍ധിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

നിലവില്‍ 18 മണിക്കൂറാണ് നട തുറക്കുന്നത്. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :