1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident near tamilnadu driver dead

കഴുതുരുട്ടി ആറ്റിലേക്ക് ലോറിമറിഞ്ഞു ഡ്രൈവർ മരിച്ചു

Accident
പുനലൂർ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമിന്റുമായി വന്ന ലോറി തിരുമംഗലം - കൊല്ലം ദേശീയ പാതയിൽ മറിഞ്ഞു ഡ്രൈവർ മരിച്ചു. റോഡിൽ നിന്ന് മുപ്പത് അടി താഴ്ച്ചയിൽ കഴുതുരുട്ടി ആറ്റിലേക്ക് മറിഞ്ഞു ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി സതീഷ് മോനാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ തെന്മല പതിമൂന്നു കണ്ണറ പാലത്തിനടുത്തതായിരുന്നു അപകടം. എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയിൽ ഉരസിയ ശേഷം നിയന്ത്രണം വിട്ടു ലോറി കരണം മറിയുകയായിരുന്നു.
 
തെന്മല പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
അടുത്ത ലേഖനം
വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയിൽ