1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident, Kazhakkuttam, Kaniyapuram

ബൈക്ക് മറിഞ്ഞു റോഡിൽ വീണ 44 കാരൻ കാർ തട്ടി മരിച്ചു

Accident
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് വഴിയാത്രക്കാരനെ തട്ടുകയും തുടർന്ന് ബൈക്ക് യാത്രക്കാരൻ റോഡിൽ വീഴുകയും തൊട്ടടുത്ത് വന്ന കാർ കയറി മരിക്കുകയും ചെയ്തു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം ജീവനക്കാരനും അടൂർ പെരുങ്കുഴി കുഴിയത്തുവിള വീട്ടിൽ അനിൽ (44) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട മണിക്ക് കഴക്കൂട്ടം കണിയാപുരം മുത്തുമാരി അമ്മാൻ ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ചുകടന്ന യാദവിനെ ബൈക്ക് തട്ടുകയും നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് അനിൽ റോഡിൽ വീഴുകയുമായിരുന്നു.

ഉടൻ തന്നെ അനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം
നാളെ ദുഃഖവെള്ളി; ബാങ്ക് അവധി, മദ്യവില്‍പ്പനയും ഇല്ല