വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (17:59 IST)
തൃശൂർ: തൃശൂരിലെ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. തൃശൂർ നെല്ലിക്കുഴി സ്വദേശി ലില്ലി (63), റയാൻ (9) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വെളുപ്പിന് നാലരയോടെ തഞ്ചാവൂരിനടുത്തതാണ് ബസ് മറിഞ്ഞത്. ബസിലെ നാൽപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ അമ്പത്തൊന്നു പേരായിരുന്നു
ബസിൽ ഉണ്ടായിരുന്നത്.

തഞ്ചാവൂരിനടുത്തെ ഓർത്തനാട്ടു വച്ചാണ് ബസ് നിയന്ത്രണം വിട്ടു ബാരിക്കേഡിൽ ഇടിച്ചു കുഴിയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ മന്നാർഗുഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിംഗിനിടെ ബസ് ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് സംശയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :