പെരുമ്പാവൂര്‍|
സജിത്ത്|
Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2016 (10:33 IST)
പെരുമ്പാവൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. പെരുമ്പാവൂർ ആശ്രമം ഹൈസ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. കാലടി മാണിക്യ മംഗലം സ്വദേശി ഷക്കീല്‍, തൃശൂർ ആലപ്പാട് സ്വദേശി ശ്യാം ഷോജി എന്നിവരാണ് മരിച്ചത്.
പെരുമ്പാവൂർ ഭാഗത്തുനിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അമിതവേഗം മൂലം ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന ദൃക്‌സാക്ഷികള്‍ അറിയിച്ചു.