തൃശൂർ|
സജിത്ത്|
Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2016 (10:03 IST)
ചാലക്കുടിയില്‍ ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. ദേശീയ പാതയിൽ പോട്ടയിൽ ഇന്ന് പുലർച്ചെ രണ്ടരക്കാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറും പാലക്കാട് സ്വദേശിയുമായ സുരേന്ദ്രനാണ് മരിച്ചത്. ഇരുപത്തിയഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിതവേഗമാണ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കാന്‍ കാരണമായതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.