ആർ എസ് എസ് നേതാവ് വത്സൽ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്

Last Modified ശനി, 20 ജൂലൈ 2019 (11:22 IST)
വാഹനാപകടത്തിൽ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പരിക്ക്. ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ തലശ്ശേരി ആറാം മൈലിൽ വച്ചാണ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വത്സൻ തില്ലങ്കേരിക്കൊപ്പം ഗണ്മാനും സാരമായ പരിക്കേറ്റിട്ടുണ്ട്.

ഹൈവെ പട്രോൾസംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കൊല്ലത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി റെയിൽവെസ്റ്റേഷനിലേക്ക് പോകും വഴിയാണ് അപകടം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :