അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് 19: ഫ്രഞ്ച് ഓപ്പൺ മത്സരങ്ങൾ മാറ്റി
- ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7965, ഇറ്റലിയിൽ ഇന്നലെ മാത്രം 345 മരണം
- കൊവിഡ് 19: ബിസിസിഐ ആസ്ഥാനം അടച്ചു, ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശം
- മൂന്നാം വിവാഹത്തിനു രണ്ടാം ഭാര്യയുടെ കാറിൽ; യുവാവിനെ കൈയ്യോടെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് ഭാര്യമാർ
- കൊവിഡ് 19: ഇന്ത്യയിൽ മൂന്നാം മരണം, അറുപത്തിനാലുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ
ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കുന്നതിനിടെ അമ്മ മരിച്ചു; അനാഥരായി ശ്രീതുവും ശ്രീരാഗും
വസ്ത്രം കഴുകുന്നതിനിടെ ആറ്റിൽ വീണ് ഒഴുക്കിൽപ്പെട്ട മകളെ രക്ഷപെടുത്തുന്നതിനിടെ അമ്മ മുങ്ങിമരിച്ചു. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ 40കാരി സുജയാണ് മുങ്ങി മരിച്ചത്. തുണി കഴികുന്നതിനിടെ മകൾ ശ്രീതു ഒഴുക്കിൽ പെടുകയായിരുന്നു. മകളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനായി ആറ്റിലിറങ്ങിയ സുജ ഒഴുക്കിൽപ്പെടുകയായിരുന്നു.
ശ്ക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാലാണ് സുജയ്ക്ക് ഉദ്ദേശിച്ചത് പോലെ കരക്ക് എത്താൻ കഴിയാതെ പോയത്. ഒരു വിധത്തില്‍ കരയ്ക്ക് കയറിയ ശ്രീതുമോള്‍ വാവിട്ട് നിലവിളിച്ചു. ഇത് കേട്ട് എത്തിയ നാട്ടുകാര്‍ സുജയെ വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറ്റി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചെത്തു തൊഴിലാളിയായിരുന്ന ഭര്‍ത്താവ് മാധവന് 7 വര്‍ഷം മുന്‍പാണ് മരിച്ചത്. അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ അനാഥരായിരിക്കുകയാണ് ഈ മക്കള്‍. ശ്രീതുമോള്‍ കൂത്താട്ടുകുളം ഇന്‍ഫന്റ് ജീസസ് ഹൈസ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മകന് ശ്രീരാഗ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും.