അപര്‍ണ|
Last Updated:
വെള്ളി, 16 മാര്‍ച്ച് 2018 (16:26 IST)
കൊല്ലം ചാത്തന്നൂരില്‍ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ബൈക്കും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ മൂന്ന് മരണം. മരിച്ചവര്‍ മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചാത്തന്നൂർ ഏറം കൊല്ലൻറഴികത്ത്ഷിബു (35), ഭാര്യ സിജി (30), മകൻ അനന്ദു (10) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉച്ചക്ക് 2.30ന് ദേശീയപാതയിൽ കൊല്ലം തിരുമുക്കിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വരുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.