ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ കമ്പിവടി ഉപയോഗിച്ച് അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ആറുപേര്‍ ആശുപത്രിയില്‍

ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ കമ്പിവടി ഉപയോഗിച്ച് അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ആറുപേര്‍ ആശുപത്രിയില്‍

 kozhikode , farook college , holi celebration issues , ഫറൂഖ് കോളേജ് , കോഴിക്കോട് , ഹോളി ആഘോഷം , പൊലീസ്
കോ​ഴി​ക്കോ​ട്| jibin| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (18:21 IST)
കോഴിക്കോട് ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരെയാണ് അധ്യാപകര്‍ ആക്രമണം നടത്തിയത്. ചെവിക്കും കണ്ണിനും പരുക്കേറ്റ കുട്ടികളെ
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആറ് വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കണ്ണിന് പരുക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ കോളേജില്‍ ഹോളി ആഘോഷിച്ചതാണ് അധ്യാപകരെ പ്രകോപിച്ചത്. ക്യാമ്പസിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ച അധ്യാപകര്‍ ഹോസ്റ്റലില്‍ എത്തിയും ആക്രമം നടത്തിയതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

അതേസമയം, വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ കോളജിലേക്ക് വാഹനങ്ങള്‍ ഓടിച്ച് കയറ്റിയെന്നും ഹോളി ആഘോഷം നേരത്തെ തന്നെ വിലക്കിയിരുന്നതായും കോളജ് മാനേജ്‌മെന്റ് പറയുന്നു. പൊലീസ് സംഘം കോളജിലെത്തി അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :