അപര്‍ണ|
Last Modified വെള്ളി, 16 മാര്‍ച്ച് 2018 (08:32 IST)
അമേരിക്കയിലെ ഫ്ലോറിഡയിൽ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.30ന്
ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിലാണു സംഭവം. എട്ടോളം വാഹനങ്ങള്‍ക്ക് മേലേക്കാണ് നടപ്പാലം ഇടിഞ്ഞു വീണത്.
ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടർ സിറ്റിയുമായി യൂണിവേഴ്സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണു തകർന്നത്. റോഡിൽ വാഹനങ്ങൾ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സമയത്താണ് പാലം തകർന്നുവീണതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതല്‍ ആളുകള്‍ അപകടത്തില്‍ ആകാനുള്ള മാരണമിതാണെന്ന് അധിക്രതരും പറയുന്നു.
ശനിയാഴ്ച ആറു മണിക്കൂറുകൊണ്ടാണ് 174 അടി നീളമുള്ള പാലം എട്ടു വരി പാതയ്ക്കു മുകളിലൂടെ നിർമിച്ചതെന്ന് യൂണിവേഴ്സിറ്റി പറയുന്നു. പാലത്തിന് നൂറു വര്‍ഷത്തെ ആയുസ്സുണ്ടെന്നാണ് പറഞ്ഞത്. ഈ അവകാശവാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.