തലശ്ശേരി|
aparna shaji|
Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (11:28 IST)
ദേശീയപാത കൊടുവള്ളി പോസ്റ്റാഫിസിന് സമീപം ബൈക്ക് യാത്രക്കാരി ബസ് ശരീരത്തിൽ കയറി മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന ഭർത്താവ് അനിൽ കുമാറിന് നിസ്സാര പരുക്കേറ്റു. കുട്ടിമാക്കൂൽ സ്വദേശിനി ചാലിൽ മീത്തേൽ വീട്ടിൽ ശൈലജ( 48)യാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം.
കണ്ണൂർ ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ഇരുവരേയും കൊടുവള്ളി പോസ്റ്റാഫീസിന് സമീപത്ത് വച്ച് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിനിടയില്‍പ്പെട്ട ശൈലജ തല്‍ക്ഷണം മരിക്കുകയായിരുന്നു.
മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തില്‍ വരികയായിരുന്നു ബസ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍. മക്കള്‍: ഷൈനീഷ്, ഷൈനി. മരുമക്കള്‍: അജേഷ്. സഹോദരങ്ങള്‍: ലത, വാസന്തി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം