കണ്ണൂര്‍|
Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (15:28 IST)
ട്യൂഷനുപോയ വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസില്‍ 47 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ സ്വദേശി ബാലകൃഷ്ണനെ പോക്സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരമണിക്കായിരുന്നു സംഭവം. ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചപ്പോള്‍ പതിമൂന്നുകാരനായ കുട്ടി ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
വൈദ്യ പരിശോധന നടത്തിയപ്പോള്‍ കുട്ടിയുടെ ജനനേന്ദ്രിയ ഭാഗത്ത് നേരിയ പരിക്കേറ്റതായി കണ്ടെത്തി. വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.