1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Abuse

ബുദ്ധിമാന്ദ്യമുള്ള യുവതിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കി; യുവതി കുളിമുറിയില്‍ പ്രസവിച്ചു

ബുദ്ധിമാന്ദ്യമുള്ള യുവതി പ്രസവിച്ചുത് കുളിമുറിയില്‍

Kannur
മാനഭംഗത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള നാല്‍പ്പത്കാരി  പ്രസവിച്ചു. കണ്ണൂര്‍ ആശാന്‍കവല മഞ്ഞുമലയിലാണ് സംഭവം.കേസുമായി ബന്ധപ്പെട്ട്  ഇ കെ സുരേഷ് (48) എന്നയാളെ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്‌തു.
 
അവിവാഹിതയായ യുവതി ഒമ്പത് മാസം മുമ്പ് ക്ഷീരസംഘത്തില്‍ പാല്‍കൊടുത്ത് മടങ്ങും വഴി ആളൊഴിഞ്ഞ പറമ്പില്‍വച്ച് സുരേഷ് മാനഭംഗപ്പെടുത്തുകയായിരുന്നു. സഹോദരന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയിലാണ് പ്രസവിച്ചത്. വിവരമറിഞ്ഞ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തിരിച്ചറിയല്‍ പരേഡിനു ശേഷം അറസ്റ്റിലായ പ്രതിക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.
 
അടുത്ത ലേഖനം
കൊയ്ത്തുപാട്ടും തലേൽക്കെട്ടും അരിവാളുമായി മന്ത്രിമാരും ശ്രീനിവാസവും വയലിലിറങ്ങി; മെത്രാൻകായലിലെ പുഞ്ചക്കൊയ്ത്തിന് തുടക്കം