അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

എറണാകുളം| Rijisha M.| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (07:56 IST)
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കൊലചെയ്‌തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴും കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിൽത്തന്നെ. കുത്തിയതാര്, കത്തി എവിടെ, കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആരൊക്കെ തുടങ്ങിയ നിർണായക വിവരങ്ങളൊന്നും ഇപ്പോഴും അറിയാനായിട്ടില്ല.

ഒറ്റക്കുത്തിൽ അഭിമന്യുവിന്റെ നെഞ്ചുപിളർന്നവർ വളരെ വിദഗ്ധമായി ഇപ്പോഴും ഒളിവിൽത്തന്നെയാണ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥി ജെ ഐ മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട്ട ലോ കോളേജ് വിദ്യാർഥി മുഹമ്മദ് റിഫ, കൊലയാളി സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി പി എച്ച് സനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവർക്കു പുറമേ പ്രതികളെ സഹായിച്ച 13 പേർ കൂടി അറസ്റ്റിലായി

പ്രധാന പ്രതികളിലേക്കെത്താൻ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പൊലീസുകാരുടെ നിഗമനം. ചൊവ്വാഴ്‌ച പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികൾ ശനിയാഴ്‌ചവരെ കസ്‌റ്റഡിയിൽത്തന്നെ ആയിരിക്കും. കസ്‌റ്റഡിയിലായവരിൽ പ്രധാനിയായ ചോദ്യം ചെയ്യലിൽ പലതും മറച്ചുവയ്‌ക്കുന്നതായും പൊലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :