അഭയ കേസ്: ആന്തരിക പരിശോധനാ ഫലത്തില്‍ കൃത്രിമം കാട്ടിയ കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (08:55 IST)
സിസ്റ്റര്‍ അഭയയുടെ ആന്തരിക പരിശോധനാ ഫലം രേഖപ്പെടുത്തിയ രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വിധി പറയും.

ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ലാബിലെ ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് ചിത്ര എന്നിവര്‍ക്കെതിരെയാണ് കേസ്. കേസിന്‍റെ വിചാരണ ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചിത്ര കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് രണ്ട് പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തിയാണ് കേസെടുത്തത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :